90 ശതമാനം അമേരിക്കക്കാരും അവരുടെ ജീവിതത്തില്‍ സന്തുഷ്ടരെന്ന് റിപ്പോര്‍ട്ട്

90 ശതമാനം അമേരിക്കക്കാരും അവരുടെ ജീവിതത്തില്‍ സന്തുഷ്ടരാണെന്ന് ഗാലപ്പ്് പോള്‍ നടത്തിയ അഭിപ്രായ കണക്കെടുപ്പ് പറയുന്നു. 2003ല്‍ ഇത് 88ശതമാനം ആയിരുന്നു. ഗാലോപ് നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ പോള്‍ എന്ന പഠനത്തിലാണ് കണ്ടെത്തലുകള്‍. ഒരു വ്യക്തിയുടെ ജീവിത രീതികളെയും, പ്രതിബന്ധങ്ങളെയും മുന്നില്‍ നിര്‍ത്തി ജനതയുടെ കാഴ്ചപ്പാട് പരിശോധിക്കുകയായിരുന്നു ഗാലോപ് ചെയ്തത്. വരുമാനം, രാഷ്ട്രീയപാര്‍ട്ടി ചായ്വ്, വിവാഹാവസ്ഥ എന്നിവയാണ് അമേരിക്കന്‍ ജനതയെ ഏറ്റവുമധികം സ്വാതീനിച്ചിരിക്കുന്നത് എന്ന് പഠനം കണ്ടെത്തി.