332 യാത്രക്കാരുമായി കുവൈത്തിൽ നിന്ന്​ ‘കല’യ​ുടെ ചാർ​ട്ടേർഡ്​ വിമാനം

കുവൈത്ത്​സിറ്റി: 332 യാത്രക്കാരുമായി കുവൈത്തിൽ നിന്ന്​ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷൻ (കല കുവൈത്ത്​) ഏർപ്പെടുത്തിയ ചാര്‍​ട്ടേഡ്​ വിമാനം കൊച്ചിയിലേക്ക്​ പുറപ്പെട്ടു. വെള്ളിയാഴ്​ച വൈകുന്നേരം 4.50നാണ്​ വിമാനം പറന്നുയർന്നത്​. ഗര്‍ഭിണികള്‍, രോഗികള്‍, പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വിവിധ പരീക്ഷകള്‍ക്കായി നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ തുടങ്ങി മുന്‍ഗണനാ ക്രമത്തിലുള്ള 322 പേരും 10 കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 332 യാത്രക്കാരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. ‌