31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള താൽക്കാലിക യാത്ര വിലക്കിൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി.  നേരത്തെ ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്ന് ഉള്ളവർക്കായിരുന്നു യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 31 രാജ്യങ്ങൾ നിന്നുള്ളവർക്കായി ഉയർത്തിയിരിക്കുകയാണ്.  ഈ രാജ്യങ്ങളിൽ കോവിഡ് -19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് കൊമോഴ്സ്യല്‍ വിമാന സര്‍വീസ് ശനിയാഴ്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനമുള്ള 31 രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അ നിയന്ത്രണമില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിന് ശേഷം വരുന്നതിന് തടസ്സമില്ല. ഇന്ത്യ, കൊളംബിയ, അര്‍മേനിയ, സിംഗപ്പൂര്‍, ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, ഇന്തൊനേഷ്യ, ചിലെ, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചൈന, ബ്രസീല്‍, സിറിയ, സ്പെയിന്‍, ഇറാഖ്, മെക്സിക്കോ, ലെബനാന്‍, ഹോേങ്കാങ്, സെര്‍ബിയ, ഇറാന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍, ഇൗജിപ്ത്, പനാമ, പെറു, മൊല്‍ഡോവ എന്നീ രാജ്യങ്ങളില്‍നിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ളത്.