2020 ലെ ബഹിരാകാശയാത്രയില്‍ മുഴുവനും സ്ത്രീകള്‍

സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ട ചരിത്രത്തിലെ രണ്ടാമത്തെ ബഹിരാകാശയാത്രയും വിജയം കണ്ടു. ബഹിരാകാശയാത്രികരായ ജെസീക്ക മെയറും ക്രിസ്റ്റീന കോച്ചും 2020 ലെ ആദ്യത്തെ ബഹിരാകാശയാത്രക്കിടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് പുറത്തുള്ള സൗരോര്‍ജ്ജ അറകളിലെ ബാറ്ററികള്‍ മാറ്റിസ്ഥാപിക്കും. കഴിഞ്ഞവര്‍ഷം ആദ്യത്തെ വനിതാ ബഹിരാകാശയാത്ര വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ച അതേ ബഹിരാകാശയാത്രികരാണ് ഇവര്‍. മെയറിന്റെ മൂന്നാമത്തെയും കോച്ചിന്റെ ആറാമത്തെയും ബഹിരാകാശയാത്രകൂടിയാണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തിയ 225 മത്തെ ബഹിരാകാശയാത്രയാണിതെന്ന് നാസ പറഞ്ഞു.