19.5 ലക്ഷം റിയാല്‍ കൊള്ളയടിച്ച സംഘത്തെ സൗദി പോലീസ് പിടികൂടി

റിയാദ്: ബാങ്കില്‍ നിന്ന് പണവുമായി പോവുകയായിരുന്ന വാഹനം തട്ടിയെടുത്ത് 19.5 ലക്ഷം റിയാല്‍ കൊള്ളയടിച്ച നാലംഗ സംഘത്തിലെ രണ്ടുപേരെ റിയാദ് പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഘം പണം കൊള്ളയടിച്ച് കടന്നത്. ബാങ്കില്‍ നിന്ന് പണവുമായി പുറപ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന്, സുരക്ഷാ ഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷമാണ് പണവുമായി കടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു സ്ഥലത്തുനിന്ന് തട്ടിയെടുത്തതായിരുന്നു. റിയാദ് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് രണ്ടുപേരെ പിടികൂടിയത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു.