18 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ യുദ്ധം അമേരിക്ക അവസാനിക്കുന്നു; യുഎസ് താലിബാന്‍ സമാധാന കരാര്‍ നാളെ

വാഷിങ്ടന്‍; അമേരിക്കയും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിലുള്ള സമാധാന കരാര്‍ നാളെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഒപ്പിടുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാന്‍ യുഎസും താലിബാനും തമ്മില്‍ ഒരുവര്‍ഷമായി നടന്നുവരുന്ന സമാധാന ചര്‍ച്ചകള്‍ക്കാണ് ഇതോടെ ഫലംകാണുന്നത്. അമേരിക്കയും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പിടുമ്പോള്‍ മുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ സാക്ഷികളാകുമെന്നാണ് സൂചന. അതേസമയം, അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ പ്രതിനിധിയെ അയച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. താലിബാനെ തങ്ങള്‍ക്ക് വിശ്വാസം ഇല്ല എന്ന വിശദീകരണമാണ് ഇതിന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കാരാര്‍ വ്യവസ്ഥകള്‍ പുറത്തായിട്ടില്ലെങ്കിലും അഫ്ഗാനിലെ 13,000 യുഎസ് സൈനികരുടെ പിന്‍മാറ്റമാകും പ്രധാന വ്യവസ്ഥയാകും. ഏതാനും മാസത്തിനുള്ളില്‍ 8600 സൈനികരെ പിന്‍വലിച്ചേക്കും. 2016 ല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയശേഷം നിയോഗിച്ചവരാണ് ഇവര്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ചര്‍ച്ച ആരംഭിക്കാമെന്ന താലിബാന്റെ ഉറപ്പു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിയ ശേഷമേ കൂടുതല്‍ സേനയുടെ പിന്‍മാറ്റം ഉണ്ടാകൂ. അമേരിക്കയും അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനയായ താലിബാനും തമ്മിലുള്ള സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഒന്നര പതിറ്റാണ്ടിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം മടങ്ങും. ഇരുഭാഗങ്ങളും സമാധാന കരാര്‍ ഒപ്പിടുന്നതോടെ രാജ്യത്ത് നാളുകളായി നിലനിന്നിരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും അവസാനമാകും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഖ്യമേറിയ തര്‍ക്കത്തിനുമാണ് സമാധാനകരാര്‍ വരുന്നതോടെ പരിഹാരമാകുന്നത്. വിദേശത്ത് യുദ്ധങ്ങളില്‍ കഴിയുന്ന അമേരിക്കന്‍ പട്ടാളക്കാരെ തിരികെ എത്തിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണം കൂടിയാണ് ഇതിലൂടെ നടപ്പാവുന്നത്.