്ട്രംപിനെതിരായ ഇപീച്ച്‌മെന്റ് നടപടിയില്‍ അഭിപ്രായ ഭിന്നത, പ്രതിഷേധമറിയിച്ച് നേതാക്കള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇപീച്ച്‌മെന്റ് നടപടികളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിസ മുര്‍ക്കോവ്സ്‌കിയാണ് പരസ്യമായി എതിര്‍പ്പ് അറിയിച്ചു രംഗത്തെത്തിയത്.

പാര്‍ട്ടി നിലപാടുകളില്‍ കുറച്ചുകൂടി ശ്രദ്ധ വേണമെന്ന് ലിസ മുര്‍ക്കോവ്സ്‌കി കുറ്റപ്പെടുത്തി. ഇംപീച്മെന്റ് നടപടി നേരിടാന്‍ പാര്‍ട്ടി സാവകാശം തേടിയില്ലെന്ന ആരോപണവുമായി മറ്റുചില പാര്‍ട്ടി നേതാക്കളും രംഗത്തെത്തി.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. 197 നെതിരെ 233 പേരുടെ പിന്തുണയോടെയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാരുന്നു നടപടി.

ജനപ്രതിനിധി സഭയില്‍ ഇപീച്ച്‌മെന്റ് പ്രമേയം പാസായതോടെ സെനറ്റില്‍ വിചാരണ നടത്തും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് സെനറ്റില്‍ ഭൂരിപക്ഷം. അതിനാല്‍ ട്രംപിന് ഭരണത്തില്‍ തുടരാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.
https://youtu.be/3D0CM8c3t7c