ഹ്യൂസ്റ്റണില്‍ യു. സി. എഫ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 23, 24, 25 തീയതികളില്‍

ഹ്യൂസ്റ്റണ്‍; യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍ ഏപ്രില്‍ 23, 24,25 തീയതികളില്‍ നടക്കും. മിസോറിസിറ്റിയില്‍ കാറ്റ്‌റൈറ്റിലുള്ള മാറാനാഥാ ചര്‍ച്ചില്‍ (2714 cypress point drive, Missouri city, Texas 77459) വൈകുന്നേരം 6:30നാണ് പരിപാടി. ഡോ. ജോര്‍ജ് ചെറിയാന്‍ മുഖ്യപ്രഭാഷകന്‍ ആയിരിക്കും. ഹ്യൂസ്റ്റണിലെ വിവിധ സഭകളിലെ വൈദിക ശ്രേഷ്ഠര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. വടക്കേ ഇന്ത്യയില്‍ നിരവധി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ജോര്‍ജ് ചെറിയാന്‍ മിഷന്‍സ് ഇന്ത്യ സ്ഥാപക ജനറല്‍ സെക്രട്ടറിയും, പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും, വേദ പണ്ഡിതനുമാണ്. യു. സി. എഫ് ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് മത്തായി കെ മത്തായി -713 384 5970 പി. ഐ. വര്‍ഗീസ് -832 439 5559 എ. എം. എബ്രഹാം -832283 3600 ജോണ്‍ കുരുവിള. – 2814161706