ഹൂസ്റ്റണില്‍ മൂന്നംഗ കുടുംബം വെടിയേറ്റു മരിച്ചു

ഹൂസ്റ്റണില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. അറ്റാക്ക് പോവര്‍ട്ടി എന്ന നോണ്‍ പ്രൊഫറ്റ് ഓര്‍ഗനൈസേഷന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ റിച്ചാര്‍ഡ് ലോഗന്‍ (53) ഭാര്യ ഡയാനാ ലോഗന്‍ (48) മകന്‍ ഏരണ്‍ ലോഗന്‍ (11) എന്നിവരെയാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. ഗ്വാണ്ടലൂപ് കൗണ്ടിയിലാണ് റിച്ചാര്‍ഡ് ലോഗനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം ഷുഗര്‍ലാന്റിലെ ഇവരുടെ വീട്ടില്‍ അറിയിക്കാന്‍ എത്തിയതായിരുന്നു പൊലീസ് വാതിലില്‍ മുട്ടിയിട്ടും ആരും തുറക്കാതിരുന്നതോടെ പൊലീസ് ബലം പ്രയോഗിച്ചു വാതില്‍ തുറന്നപ്പോഴാണ് ഭാര്യയെയും മകനെയും വീട്ടിനകത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. റിച്ചാര്‍ഡ് ലോഗന്‍ ഭാര്യയെയും മകനേയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.