ഹാരിക്കും മേഗനും സ്വാഗതം പറയാനാവില്ലെന്ന് വ്യക്തമാക്കി കനേഡിയന്‍ പത്രം

ടൊറൊന്റോ: രാജകീയ പദവിയൊഴിഞ്ഞ ഹാരി രാജകുമാരന്റെയും പത്നി മേഗനിന്റെയും കാനഡയിലേക്കുള്ള വരവിനെതിരെ കനേഡിയന്‍ പത്രം ദി ഗ്ലോബ് ആന്‍ഡ് മെയില്‍ രംഗത്ത്. രാജകുടുംബമായിരിക്കുന്നിടത്തോളം നിങ്ങളെ കാനഡയില്‍ താമസിക്കാന്‍ അനുവദിക്കല്ലെന്നാണ് പത്രം പ്രഖ്യാപിച്ചിരിക്കുന്ന്ത്. അവര്‍ സാധാരണ പൗരന്മാരായിരുന്നുവെങ്കില്‍, സസെക്സില്‍ നിന്നുള്ള പഴയ ഹാരിയും മേഗനും ആയിരുന്നെങ്കില്‍ അവരെ സ്വാഗതം ചെയ്യുമായിരുന്നു. എന്നാല്‍ ഈ രാജ്യത്തിന്റെ സവിശേഷമായ രാജവാഴ്ചയും നമ്മുടെ ഭരണഘടനാ സമ്പ്രദായവും ഒരു രാജകുടുംബത്തിന്റെ വാസത്തെ കാനഡയില്‍ അനുവദിക്കില്ല. രാജകുമാരന്റെയും കുടുംബത്തിന്റെയും സാന്നിധ്യം കനേഡിയന്‍ ഭരണകൂടത്തെ അപമാനിക്കുമെന്നാണ് പത്രത്തിന്റെ വാദം. അതേസമയം, രാജകുടുംബത്തെ സ്വീകരിക്കുമ്പോഴുണ്ടാകുന്ന സുരക്ഷ ചെലവുകളെക്കുറിച്ചാണ് കാനഡയിലെ ഉദ്യോഗസ്ഥരും പൗരന്മാരും ചിന്തിക്കുന്നത്.