ഹരി നമ്പൂതിരിയെ അഡൈ്വസറി കമ്മിറ്റി അംഗമായി ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചു

ടെക്‌സസ് നഴ്‌സിങ് ഫെസിലിറ്റി അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അഡൈ്വസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നമ്പൂതിരി (മെക്കാലന്‍, ടെക്‌സസ്) കാത്തി വില്‍സന്‍(ഓസ്റ്റിന്‍) മെലിന്‍ഡ ജോണ്‍സ് (ലബക്ക്) എന്നിവരെ ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചു. ഫെസിലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ലൈസെന്‍സിങ് പ്രോഗ്രാമിന് കാലാനുസൃതമായ മാറ്റങ്ങളും നിയമ ഭേദഗതികളും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏജിങ്ങ് ആന്റ് ഡിസെബിലിറ്റി സര്‍വീസിന് സമര്‍പ്പിക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ടെക്‌സസ് സംസ്ഥാനത്തെ നിറസാന്നിധ്യമായ മലയാളികള്‍ക്ക് സുപരിചിതനായ ഹരി നമ്പൂതിരി കേരളത്തിലാണ് ജനിച്ചു വളര്‍ന്നത്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. ലാസ പാമസ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി നിരവധി പ്രഫഷണല്‍ തസ്തികകള്‍ വഹിക്കുന്ന നമ്പൂതിരി റിയൊ ഗ്രാന്റ് വാലി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് മെക്കാലന്‍ സിറ്റി സീനിയര്‍ സിറ്റിസണ്‍ അഡ്വൈസറി മെംബര്‍,വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. പ്ര. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി, ലീലാ ദേവി എന്നിവരുടെ മകനാണ് ഹരി.