ഹജ്ജ്: സൗദിയിലുള്ള വിദേശികൾക്ക് അപേക്ഷിക്കാം

ജിദ്ദ: സൗദിയിലുള്ള വിദേശികളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു. തിങ്കളാഴ്ച മുതല്‍ ഈ മാസം 10  വരെയാണ് അപേക്ഷ സ്വീകരിക്കുക. ഹജ്ജ് മന്ത്രാലയത്തിന്റെ localhaj.haj.gov.sa എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അവസരമില്ല. 20 മുതല്‍ 65 വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. കോവിഡ് രോഗബാധിതര്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ എന്നിവ ഉള്ളവര്‍  അപേക്ഷിക്കരുത്.  അപേക്ഷയില്‍ മുഴുവന്‍ വിവരങ്ങളും കൃത്യമായിരിക്കണം.  അപാകതകള്‍ കണ്ടെത്തിയാല്‍ അപേക്ഷ നിരസിക്കും. ഹജ്ജ് മന്ത്രാലയം  സൂക്ഷ്‍മ പരിശോധന നടത്തിയതിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്നവരുടെ മൊബൈല്‍ ഫോണിലേക്ക്  മെസേജ് അയക്കും.  മെസേജ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരമുണ്ടാവുക.