സർവേകളിൽ ബൈഡൻ ഏറെ മുന്നിൽ; പ്രചാരണ മാനേജരെ മാറ്റി ട്രംപ്

വാഷിങ്ടൻ : നവംബർ മൂന്നിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന ഡോണൾഡ് ട്രംപ് തന്റെ പ്രചാരണ മാനേജർ ബ്രാഡ് പാർസ്കെയിലിനെ മാറ്റി ബിൽ സ്റ്റെപ്പീനെ നിയമിച്ചു. 2016ൽ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രചാരണത്തിനു നേതൃത്വം കൊടുത്തവരാണ് ഇരുവരും.

എതിരാളി ഡെമോക്രാറ്റ് പാർട്ടിയിലെ ജോ ബൈഡന്റെ ലീഡ് ഇരട്ടയക്കം കടന്നതായി അഭിപ്രായ സർവേ ഫലം വന്ന ദിനമാണീ മാറ്റം. കോവിഡ് വ്യാപനം സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന കനത്ത ആഘാതവും പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ജനരോഷവും ട്രംപിന്റെ പ്രതിഛായയിൽ കാര്യമായ മങ്ങലേല്പിച്ചിട്ടുണ്ട്.