സൗദിയിൽ 762 പേർക്കുകൂടി കോവിഡ്​, നാല്​ മരണം

റിയാദ്: സൗദിയിൽ വെള്ളിയാഴ്​ച പുതുതായി 762പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. നാലുപേർ മരണമടയുകയും ചെയ്​തു. ഇതോടെ മരണസംഖ്യ 87 ആയി. വൈറസ്​ ബാധിതരുടെ എണ്ണം 7142 ആയി ഉയർന്നു. മക്കയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്, 325. ജിദ്ദയില്‍ രണ്ടും മക്കയിലും തബൂക്കിലും ഓരോരുത്തരുമാണ് മരിച്ചത്.