സൗദിയിൽ എക്​സിറ്റ്​, റീഎൻട്രി കാലാവധി മൂന്നുമാസത്തേക്ക്​ നീട്ടി

റിയാദ്: സൗദിയില്‍ നിലവില്‍ ൈകയിലുള്ള എക്‌സിറ്റ്/എന്‍ട്രി വിസകള്‍ സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) വിഭാഗത്തിന്​ നിർദ്ദേശം നൽകി. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെ അടിച്ച വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാനാണ് ഉത്തരവ്. ഈ കാലയളവിനിടയില്‍ അനുവദിച്ച മുഴുവന്‍ എക്‌സിറ്റ് /എന്‍ട്രി വിസകളും പ്രത്യേക ഫീസോ നടപടിക്രമങ്ങളോ കൂടാതെ സ്വമേധയാ പുതുക്കിക്കിട്ടും. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെൻററി​െൻറയും ധനകാര്യമന്ത്രാലയത്തി​െൻറയും സഹകരണത്തോടെയാണ് ജവാസത്ത് വിസകള്‍ പുതുക്കുക. വിമാന സര്‍വിസ് ഉള്‍പ്പെടെയുള്ള ഗതാഗതങ്ങള്‍ നിലച്ചത് മൂലം പുറത്തുപോകാനാവതെ രാജ്യത്ത് കഴിയുന്നവര്‍ക്കാണ് ഈ ആനുകൂല്യം. എക്‌സിറ്റ് / എന്‍ട്രി വിസയില്‍ നാട്ടില്‍ പോയവരുടെ റീഎന്‍ട്രി വിസ സൗദി വിദേശകാര്യമന്ത്രാലയത്തി​െൻറ https://visa.mofa.gov.sa/ExtendReturnedVisa എന്ന പോര്‍ട്ടല്‍ വഴി പുതുക്കാനാവും.