സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

റിയാദ്: പ്രതിമാസ ഇന്ധന വില പുനപരിശോധനയുടെ ഭാഗമായി ഈ മാസവും സൗദി അറേബ്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് പരിഷ്‌കരിച്ചു. സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. പെട്രോളിന് നേരിയ വില വര്‍ധനയാണുണ്ടായത്. 91 ഇനം പെട്രോളിന്റെ വില 1.43 റിയാലില്‍ നിന്ന് 1.47 റിയാലായും 95 ഇനത്തിന്റെ വില 1.60 റിയാലില്‍ നിന്ന് 1.63 റിയാലായും വില വര്‍ധിപ്പിച്ചതായി അരാംകോ വൃത്തങ്ങള്‍ അറിയിച്ചു.

ഡീസല്‍ ലിറ്ററിന് 52 ഹലാലയും മണ്ണെണ്ണ ലിറ്ററിന് 70 ഹലാലയും പാചകവാതകത്തിന് 75 ഹലാലയുമാണ് പുതുക്കിയ വില. പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ മാസവും 10നാണ് നിരക്ക് പുനപരിശോധന നടത്തുന്നത്. 11 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാവുകയും ചെയ്യും.