സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ് ടേബിള്‍ ടോക്ക് ജൂലായ് 17ന്

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധ പ്രകടനങ്ങളും അക്രമ സംഭവങ്ങളും യുവാക്കളുടെ മനസ്സിനെ എത്രമാത്രം വ്രണപ്പെടുത്തുന്നുവെന്നും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും തരണം ചെയ്യണമെന്നും ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്രദറന്‍ കോണ്‍ഫറന്‍സ് ടേബിള്‍ ടോക്ക് സംഘടിപ്പിക്കുന്നു. ജൂലായ് 17ന് വെള്ളിയാഴ്ച ഡാളസ് സമയം വൈകിട്ട് ഏഴ് മണിക്കുള്ള ടേബിള്‍ ടോക്കില്‍ പ്രമുഖ യൂത്ത് മിനിസ്റ്റേഴ്സായ റെ ഗോണ്‍സാലസ്, റോഡ് ഡ്യൂബെറി, ജേക്കബ് തോമസ്, ഡാന്‍ലിം, നാറ്റ് ബ്രാംസെന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യുവജനങ്ങള്‍ക്ക് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനും അതിന് ശരിയായ ഉത്തരം നല്കുന്നതിന് ക്രമീകരണം ചെയ്തിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. സഭാവ്യത്യാസമില്ലാതെ വെര്‍ച്വല്‍ മീറ്റില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസക്ക് സാമുവേല്‍, ഫിലിപ്പ് വടക്കന്‍, മോഹന്‍ എം ഒ, ചാള്‍സ് ഡാനിയേല്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.