സ്‌കൂള്‍ ബസില്‍ നിന്നും കാണാതായ ആറു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; സമീപത്തു നിന്നും പുരുഷന്റെ മൃതദേഹവും കണ്ടെത്തി

ൗത്ത് കാരലൈനായിലെ വീടിനു മുന്‍പില്‍ സ്‌കൂള്‍ ബസ് ഇറങ്ങിയ ശേഷം കാണാതായ ഫെയ് മേരി എന്ന ആറുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. സയക്ക് പബ്ലിക്ക് സേഫ്റ്റി ഡയറക്ടര്‍ ബയ്‌റണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അതേ സമയത്തു തന്നെ ഇതിനു സമീപം ചര്‍ച്ച് ഹില്‍ ഹൈറ്റ്‌സില്‍ നിന്നു മറ്റൊരു പുരുഷന്റെ മൃതദേഹവും തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയതായി ബയ്‌റണ്‍ അറിയിച്ചു. ഫെയുടെ മരണവുമായി ഇതിനു ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. എഫ്ബിഐ ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച മുതല്‍ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിനു തെളിവുകള്‍ ഇല്ലെങ്കിലും ആ സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.