സ്വദേശികളെയും വിദേശികളെയും ഒര​ുപോലെ സംരക്ഷിക്കും -ഒമാൻ ഭരണാധികാരി

മസ്‍കത്ത്: രാജ്യത്തെ പൗരന്മാരെയും സ്ഥിര താമസക്കാരായ വിദേശികളെയും സംരക്ഷിക്കുകയെന്നതാണ് ഒമാന്‍ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്. കൊവിഡ് 19 പ്രതിരോധ ചുമതലയുള്ള ഒമാന്‍ സുപ്രീം കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്‍തിയും പ്രകടിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിച്ച സുല്‍ത്താന്‍ ആംഡ് ഫോഴ്‌സ്, റോയല്‍ ഒമാന്‍ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റ് സുരക്ഷാ സേനകള്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. പുതിയ സാഹചര്യങ്ങളുമായി ക്രമേണ പൊരുത്തപ്പെടണമെന്ന് അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങളെ ചെറുക്കാന്‍ ഒരു പൊതു ആരോഗ്യ പരിശോധനാ കേന്ദ്രം ഉടന്‍ സ്ഥാപിക്കുവാനും ഒമാന്‍ ഭരണാധികാരി ഉത്തരവിട്ടു.