സെന്റ് തോമസ് ദിനാഘോഷം ജൂലൈ 3 ന്

സ്‌കാര്‍ബൊറോ സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.തോമാ ശ്ലീഹായുടെ ദുഖ്റാന (ഓര്‍മ) തിരുന്നാള്‍ ഇത്തവണ ലളിതമായ ചടങ്ങുകളോടെ ആചരിക്കുന്നു. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കിക്കൊണ്ടും, പൊതു സമൂഹത്തിന്റെ സുരക്ഷക്ക് ആവശ്യമായ ക്രമീകരങ്ങങ്ങള്‍ ഉറപ്പുവരുത്തികൊണ്ടുമാണ് ഈ വര്‍ഷത്തെ പരിപാടികള്‍. ജൂലൈ 2 ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആചാരപൂര്‍വ്വമായ ദിവ്യ ബലിയര്‍പ്പണവും തുടര്‍ന്ന് ലദീഞ്ഞും, കൊടികയറ്റവും. തിരുന്നാള്‍ ദിനമായ ജൂലൈ 3 നു രാവിലെ 9 ന് വി. കുര്‍ബാനയര്‍പ്പണം. വൈകുന്നേരത്തെ ആഘോഷ പൂര്‍വ്വകമായ ദിവ്യബലി അര്‍പ്പിക്കുന്നതും വചന സന്ദേശം നല്‍കുന്നതും മിസ്സിസ്സൗഗ രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ ജോസ് കല്ലുവേലില്‍ ആണ്. തുടര്‍ന്ന് ലദീഞ്. പ്രദക്ഷിണവും, മറ്റു ചടങ്ങുകളും ഒഴിവാക്കിയിട്ടുണ്ട്. തിരുന്നാളിന് വേണ്ടി പ്രാര്‍ത്ഥനാ പൂര്‍വ്വമായ ഒരുക്കങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത് സെയിന്റ് തോമസ് ഫാമിലി യൂണിറ്റ് അംഗങ്ങളാണ്. ഭാരതത്തിന്റെ അപ്പോസ്തോലന്‍ തോമാ ശ്ലീഹായുടെ മാദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവാനും വിശ്വാസത്തില്‍ അടിയുറച്ചു മുന്നേറുവാനും ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തു വാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ.ജോസ് ആലഞ്ചേരിയും, അസോ. വികാരി ഫാ. ഡാരീസ് ചെറിയാനും ട്രസ്റ്റിമാരായ ജോണ്‍ ജോസഫ്, ബിജോയ് വര്‍ഗീസ് എന്നിവരും അറിയിച്ചു. ജൂലൈ 3 നുള്ള ദിവ്യബലിയിലും, ജൂലൈ 5 ന് ഞായറാഴ്ച അര്‍പ്പിക്കപ്പെടുന്ന ദിവ്യ ബലികളിലും പങ്കെടുക്കുന്നവര്‍ പള്ളിയുടെ വെബ് സൈറ്റിലൂടെ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. www.stthomasparishca.com