സുഖം പ്രാപിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; സൗദിക്ക്​ ആശ്വാസം

റിയാദ്: കോവിഡ്​-19 ബാധിതരിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം വർധിക്കാൻ തുടങ്ങിയതോടെ സൗദിയിൽ ആ​ശ്വാസത്തി​െൻറ ദിനങ്ങൾ. ചൊവ്വാഴ്​ച 1911 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ച​പ്പോൾ, 2520 പേര്‍ കോവിഡ്​ മുക്​തരാവുകയും ചെയ്​തു. ഇതോടെ രോഗമുക്തരുടെ എണ്ണം 15257 ആയി ഉയര്‍ന്നു. 27404 പേരാണ് ചികിത്സയില്‍ കഴിയുന്നത് . രാജ്യത്ത്​ ഇതിനകം വൈറസ്​ ബാധിച്ചവരുടെ എണ്ണം 42925 ആണ്. ചൊവ്വാഴ്ച ഒമ്പത്​ മരണവും രേഖപ്പെടുത്തി. രണ്ട് സൗദി പൗരന്മാരും ഏഴ്​ വിദേശികളുമാണ്​ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ് സര്‍വേ 26ാം ദിവസത്തിലേക്ക് കടന്നു.