സിനെര്‍ജി 2020 മെഗാ ഈവന്റ് മാറ്റിവെച്ചു

കൊറോണ വൈറസ് ബാധക്കെതിരായ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 21ന് നിശ്ചയിച്ചിരുന്ന സിനെര്‍ജി 2020 മെഗാ ഈവന്റ് മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. ആരോഗ്യമേഖലയിലെ വിദഗ്ധര്‍, ഒന്റാറിയോ ആരോഗ്യ വകുപ്പ് എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്കും ഈവന്റ് നടത്തിയാലുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകരായ മലയാളി അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ഒന്റാറിയോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.