സാമൂഹിക പ്രവർത്തകൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സാം സാമുവേല്‍ (51) നിര്യാതനായി. പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളി സ്വദേശിയാണ്. ഒരു മാസമായി ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി. ബഹ്റൈനിലെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എർപ്പെട്ടിരിക്കവേയാണ് രോഗബാധിതനായത്. തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ സാം സബര്‍മതി കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയുടെ പ്രസിഡന്‍്റ് കൂടിയായിരുന്നു. 25 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.