ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 3 മുതല്‍ 5 വരെ

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 3,4,5 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. ജൂണ്‍ 28 ഞായറാഴ്ച കുര്‍ബാനക്കുശേഷം ഇടവക വികാരി റവ. ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് പെരുന്നാളിന് കൊടിയേറ്റി. പെരുന്നാള്‍ ശുശ്രൂഷകള്‍ വികാരി റവ. ഫാ. ഹാം ജോസഫ്, റവ.ഫാ. രാജു ഡാനിയേല്‍, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടും. ജൂലൈ 3 വെള്ളിയാഴ്ച വൈകിട്ട് ആറിന് സന്ധ്യ നമസ്‌കാരവും തുടര്‍ന്ന് കുര്‍ബാനയും നടക്കും. ശനിയാഴ്ച വൈകിട്ട് ആറിന് സന്ധ്യ നമസ്‌കാരം, വചന ശുശ്രൂഷ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ശ്ലൈഹീക വാഴ്വ് എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പെരുന്നാള്‍ ദിവസങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചിത ഇടവകാംഗങ്ങള്‍ മാത്രമായിരിക്കും ശുശ്രൂഷകളില്‍ സംബന്ധിക്കുക. മറ്റുള്ളവര്‍ക്ക് www.facebook.com/StThomasOrthodoxChurchChicago/ ഫേസ്ബുക്ക് പേജില്‍ ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ സാധിക്കും.