ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷം ഹൈസ്‌കൂള്‍ ഗ്രാജുവേറ്റ് ചെയ്ത മൂന്ന് പേരെയാണ് പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. ഹൈസ്‌ക്കൂളിലെ ജിപിഎ യോടൊപ്പം ആക്ട് സ്‌കോറും കുട്ടികളുടെ പാഠ്യേതര, സാമൂഹിക, കലാ കായിക പ്രവര്‍ത്തനങ്ങളും വിശദമായി വിലയിരുത്തിയാണ് പുരസ്‌ക്കാര ജേതാക്കളെ നിശ്ചയിച്ചത്. ജോഷി ജിന്നി ദമ്പതികളുടെ മകന്‍ ജസ്റ്റിന്‍ കുബെറിയ ഒന്നാം സ്ഥാനം നേടി. ഷെനിയുടെയും ബിന്ദുവിന്റെയും മകന്‍ പോള്‍ രണ്ടാം സ്ഥാനം നേടി. രാജേഷിന്റെയും അംബികയുടെയും മകള്‍ അമ്മു മൂന്നാം സ്ഥാനത്തെത്തി. ക്യാഷ് പ്രൈസും, ട്രോഫിയും പ്രശംസപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു