ഷിക്കാഗോയിലെ അപ്പാര്‍ട്‌മെന്റിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ക്ക് പരുക്ക്

ഷിക്കാഗോ: അമേരിക്കയിലെ ദക്ഷിണ ഷിക്കാഗോയിലെ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലുണ്ടായ വെടിവെപ്പില്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി ഇവിടെ നടന്ന ഒരു കൂട്ടായ്മക്കിടെയായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് തോക്കുധാരിയായ ഒരു യുവതി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.