ഷാർജയിൽ വൈദികൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

ദുബൈ: കോവിഡ് ബാധിച്ച് ചികിത്സിയിലായിരുന്ന വൈദീകൻ നിര്യാതനായി. ഷാര്‍ജ സെൻറ്​ മൈക്കിള്‍സ് പള്ളിയിലെ വൈദികനും അറബിക് സമൂഹത്തി​െൻറ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (63) ആണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. വൈറസ്​ ബാധയെ തുടർന്ന്​ നാലാഴ്ചയായി ആശുപത്രിയിലായിരുന്നു. ലബനന്‍ സ്വദേശിയായ ഇദ്ദേഹം പള്ളിക്ക് കീഴിലെ മലയാളി സമൂഹം ഉള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാര ചടങ്ങുകള്‍ പിന്നീട്. നിര്യാണത്തില്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ്പ് പോള്‍ ഹിന്റര്‍ അനുശോചിച്ചു.