ഷാർജയിൽ രണ്ട്​ എഞ്ചിനീയർമാർ കുത്തേറ്റ്​ മരിച്ചു

ഷാർജ: ഷാർജയിൽ ലേബർ ക്യാമ്പ്​ സൂപ്രവൈസർമാരായ രണ്ട്​ സുഡാനി എഞ്ചിനീയർമാർ കുത്തേറ്റ്​ മരിച്ചു. ഇവിടെ പണി നടക്കുന്ന കെട്ടിടത്തിന്​ സമീപത്തെ കാരവനിലാണ്​ ഇവർ മരിച്ച്​ കിടന്നിരുന്നത്​. സമീപത്തുനിന്ന്​ രക്​തംപുരണ്ട കത്തിയും കണ്ടെടുത്തു. പോലിസ്​ അന്വേഷണം ആരംഭിച്ചു. റോഡ്​ നിർമാണ കമ്പനിയിലെ സൂപ്രവൈസർമാരായ ഇവർ കൊല്ലപ്പെട്ടതാണോ അതോ പരസ്​പരം ആക്രമിച്ചതിനെ തുടർന്ന്​ മരിച്ചുവീണതാണോ എന്ന കാര്യത്തിൽ കൃത്യതയൊന്നുമുണ്ടായിട്ടില്ലെന്ന്​ പോലീസ്​ വ്യക്​തമാക്കി. അതേസമയം, ഇരുവരും അടുത്ത സുഹൃത്തക്കളായിരുന്നുവെന്നും രാവിലെ ഒരുമിച്ചിരുന്ന്​ ചായ കഴിച്ച ശേഷം തൊഴിലാളികളുടെ പണി നോക്കാൻ പോയതാണെന്നുമാണ്​ ഇവരുടെ അടുത്ത സുഹൃത്തുക്കൾ വ്യക്​തമാക്കിയത്​. അന്വേഷണം പുരോഗമിക്കുകയാണ്​.