ഷാര്‍ജ പോലീസില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയും വിവരം തേടാം

ഷാര്‍ജ: ഷാര്‍ജ പോലീസില്‍ നിന്ന് അറിയേണ്ട വിവരങ്ങള്‍ ഇനി വാട്‌സ്ആപ്് വഴിയും ലഭിക്കും. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ വാട്‌സ് ആപ് വഴി വിവരം തേടാനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഗതാഗത പ്രശ്‌നങ്ങള്‍, പിഴയടക്കല്‍, ക്രിമിനല്‍ കേസ്, പൊലീസ് സ്റ്റേഷന്‍ ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങളാണ് ലഭിക്കുക. അടുത്ത ഘട്ടത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും അല്ലാതെയുമുള്ള പരാതികളും സ്വീകരിക്കും. 065633333 എന്ന നമ്പറില്‍ അറബി, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ സന്ദേശമയച്ചാല്‍ മറുപടി ലഭിക്കും.