വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം നടന്നിട്ട് 27 വര്‍ഷം

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ ആദ്യ ഭീകരാക്രമണം നടന്നിട്ട് 27 വര്‍ഷം. 1993 ഫെബ്രുവരി 26നാണ് നോര്‍ത്ത് ടവറിന് താഴെ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് പൊട്ടിത്തെറിച്ചത്. യുഎസ് മണ്ണില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങളില്‍ ഒന്നായിരുന്നു അത്. 1973ല്‍ പണി പൂര്‍ത്തിയാവുമ്പോള്‍ മാന്‍ഹട്ടന്റെ മുകളിലേക്ക് തലയുയര്‍ത്തി നിന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളില്‍ ഒരോന്നിനും 110 നിലകള്‍ വീതം പൊക്കമുണ്ടായിരുന്നു. ചിക്കാഗോയിലെ സിയേഴ്സ് ടവേഴ്സ് മറികടക്കും മുമ്പ് ലോകത്തിലെ ഏറ്റവും ഉയരമുണ്ടായിരുന്ന കെട്ടിടമായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍. 606 കിലോ യൂറിയ നൈട്രേറ്റ് ഒരു ഹൈട്രജന്‍ വാതക ഉദ്ദേജകം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.