വെടിവെപ്പ്; രണ്ട് പേര്‍ മരിച്ചു

ഫ്‌ലോറിഡയിലെ പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മിയായിയില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്ക് റിവിയേര ബീച്ചിലെ വിക്ടറി സിറ്റി ചര്‍ച്ചില്‍ ഒരു ശവ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് വെടിവെപ്പ് ഉണ്ടായത്. 15 വയസ്സുള്ള കുട്ടിയും 47 കാരനായ റോയ്‌സ് ഫ്രീമാനുമാണ് മരിച്ചത്. സംസ്‌കാര ചടങ്ങിനിടെ ബന്ധുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് പ്രാദമിക റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.