വെടിവെപ്പ്; ആറു വയസുകാരന്‍ കൊല്ലപ്പെട്ടു

സെന്റ് ലൂയിസിലുണ്ടായ വെടിവെപ്പില്‍ ആറു വയസുകാരന്‍ മരിച്ചു. കൂടെയുണ്ടായ 9 വയസ്സുള്ള പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. ഇരുവരും സഞ്ചരിച്ചിരുന്ന കാറിന് നേരെ ആയിരുന്നു വെടിവെപ്പ്. ഇവരടക്കം 27 കാരനും 31 കാരിയും കാറിലുണ്ടായിരുന്നു. പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു.