വുഹാനില്‍ നിന്നുള്ള ആദ്യ വിമാനം ടെന്റോണില്‍

വുഹാനില്‍ നിന്നുള്ള 176 കനേഡിയന്‍ പൗരന്മാര്‍ അടങ്ങുന്ന ആദ്യ ചാര്‍ട്ടേഡ് വിമാനം ടെന്റോണില്‍ വന്നിറങ്ങി. കൊറോണ ബാധയുണ്ടോന്ന് നിരീക്ഷിക്കാന്‍ ഇവരെ രണ്ടാഴ്ചത്തേക്ക് ട്രെന്‍ഡണ്‍ കനേഡിയന്‍ ഫോര്‍സ് ബേസിലായിരിക്കും താമസിപ്പിക്കുക. വുഹാനിലുള്ള കനേഡിയന്‍ പൗരന്മാരെ കൊണ്ടുവരാന്‍ രണ്ടാമത്തെ വിമാനം തിങ്കളാഴ്ച പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കാനഡയില്‍ അഞ്ചുപേര്‍ക്ക് കൊറോണ ബാധ സ്ഥിതീകരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.