വീട്ടില്‍ കയറിയ അക്രമിയെ ഡെപ്യൂട്ടി ഷെരീഫ് വെടിവെച്ചു കൊന്നു

നോര്‍ത്ത് കരോലിനയിലാണ് സംഭവം. 40 കാരനായ സ്റ്റീവന്‍ വില്യം ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി ഓറഞ്ച് കൗണ്ടിയിലെ ഓഫീസര്‍ ഷെരീഫ് ജോണിന്റെ വീട്ടില്‍ സ്റ്റീവന്‍ അതിക്രമിച്ചു കയറുകയും കോടാലി ഉപയോഗിച്ച് വീട് കുത്തിപൊളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് വെടിവെച്ചത്. തന്നെയും മകളെയും സംരക്ഷിക്കാനായി ഡെപ്യൂട്ടി പ്രതിയെ നിരവധി തവണ വെടിവെച്ചു കൊന്നതായി ഷെരീഫ് ജോണ്‍ മാധ്യമങ്ങളില്‍ അറിയിച്ചു. ഇയാളുമായി ഏറെ നേരം ഏറ്റുമുട്ടേണ്ടി വന്നതായും ഷെരീഫ് പറഞ്ഞു. ആക്രമത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.