വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചു; കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചിടും

മസ്‌കത്ത്: ഒമാനിലെ കോളജില്‍ വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോളജ് രണ്ടാഴ്ചക്ക് അടച്ചിടാന്‍ തീരുമാനിച്ചു. മസ്‌കത്തിലെ ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് കോളജിലെ വിദ്യാര്‍ഥിക്കാണ് കൊറോണ സ്ഥീരീകരിച്ചത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരാണ് കോളജ് രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.