വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ചെറിയാന്‍ സി ജോര്‍ജ് നിര്യാതനായി.

വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രിന്‍സിപ്പലായി ഇരുപതു വര്‍ഷം സ്തുത്യര്‍ഹസേവനം നിര്‍വഹിച്ച പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ചെറിയാന്‍ സി ജോര്‍ജ് (വത്സന്‍) (61) ഹൃദയാഘാതം മൂലം പൂനെയില്‍ നിര്യാതനായി. ഏജീസ് ഓഫീസ് കേരളയില്‍ ഓഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1985ല്‍ കേന്ദ്രീയ വിദ്യാലയത്തില്‍ കെമിസ്ട്രി അദ്ധ്യാപകനായി. ഇന്ത്യന്‍ പ്രസിഡന്റിന്റെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നിരണം ചേരുവാക്കല്‍ പരേതനായ സി റ്റി ജോര്‍ജിന്റെയും ഏലിയാമ്മയുടെയും (ആലീസ്) മൂത്ത പുത്രനാണ്. റാന്നി കടയ്ക്കല്‍ കെ തോമസ്സിന്റെയും ഏലിയാമ്മയുടേയും പുത്രി ഷാന്റിയാണ് ഭാര്യ. ഏലി ചെറിയാന്‍, അന്ന ചെറിയാന്‍ എന്നിവര്‍ മക്കള്‍. അനൂപ്, റോബിന്‍സ് (മരുമക്കള്‍). ഡാന്‍, ഡെറിക് (ചെറുമക്കള്‍). പരേതനായ മാത്യൂ സി ജോര്‍ജ്, സൂസന്‍ ജോര്‍ജ് എന്നിവര്‍ സഹോദരങ്ങള്‍. ഫിലഡല്‍ഫിയയിലുള്ള സാമുഹിക പ്രവര്‍ത്തകന്‍ ഫീലിപ്പോസ് ചെറിയാന്‍, ശോശാമ്മ വര്‍ഗീസ്, ചെറിയാന്‍ സി സി, ന്യൂയോര്‍ക്കിലുള്ള അച്ചാമ്മ സി സി, സാമുവേല്‍ ഡേവിഡ് എന്നിവര്‍ കസിന്‍സാണ്്. ന്യൂയോര്‍ക്കിലുള്ള ഷിനു, ഭാര്യാസഹോദരനാണ്.