വിദേശികളുടെ തിരിച്ചുവരവ്​: യു.എ.ഇ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

അബൂദബി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കഴിയുന്ന വിദേശികളുടെ തിരിച്ചുവരവിന്​ യു.എ.ഇ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍തയാറാക്കി. തിരിച്ചെത്തുന്നവര്‍ 14 ദിവസം ക്വോറണ്ടെനില്‍ കഴിയേണ്ടി വരും. സ്വന്തമായി താമസം ഏര്‍പ്പാടാക്കുന്നവര്‍ക്ക് ശുചി മുറിയുള്ള മുറികളില്‍ ഒറ്റക്ക് കഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ദുബൈ ടൂറിസം വകുപ്പ് ഒരുക്കുന്ന ഹോട്ടലുകളില്‍ താമസിക്കണം. വിമാന ടിക്കറ്റുകള്‍ എടുക്കു​േമ്പാള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കണം. വിമാനത്താവളത്തില്‍ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. മറ്റു എമിറേറ്റിലേക്ക് പോകുന്നവര്‍ സാമൂഹിക അകലം പാലിച്ച്‌ കൊണ്ടുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തണം. ഹോട്ടലുകളില്‍ താമസിക്കുന്നവരും സ്വന്തം താമസ സൗകര്യം ഉള്ളവരും മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഡിഎച്ച്‌എ യുടെ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.