വാഷിങ്ടണ്‍ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായി ജസ്റ്റിസ് വിജയശങ്കറെ ട്രംപ് നോമിനേറ്റ് ചെയ്തു

ജസ്റ്റിസ് വിജയശങ്കറെ വാഷിങ്ടണ്‍ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്തുതു ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ജൂണ്‍ 25-ന് വൈറ്റ് ഹൗസ് പുറത്തുവിട്ടു. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് അപ്പലേറ്റ് സെക്ഷന്‍ ഓഫ് ക്രിമിനല്‍ ഡിവിഷന്‍ ഡെപ്യൂട്ടി ചീഫാണ് ഇപ്പോള്‍ വിജയശങ്കര്‍. രാജ്യ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോടതിയിലേക്ക് വിജയശങ്കറുടെ 15 വര്‍ഷത്തേക്കുള്ള നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റില്‍ ചേരുന്നതിനു മുമ്പ് വാഷിംങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും വെര്‍ജീനlയ യൂണിവേഴ്‌സിസിറ്റി ലോ സ്‌കൂളില്‍ നിന്നും ജെ.ഡിയും (Juris doctor) കരസ്ഥമാക്കിയ ശേഷം വെര്‍ജിനിയ ലൊ റിവ്യൂവില്‍ നോട്‌സ് എഡിറ്ററായിരുന്നു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വാഷിംങ്ടണ്‍ കോളജ് ഓഫ് ലോയില്‍ അസോസിയേറ്റ് പ്രൊഫസറായും വിജയശങ്കര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.