ജോക്കിൻ ഫീനിക്സ് ഫീനിക്‌സ് മികച്ച നടന്‍, റെനെ സെല്‍വെഗര്‍ നടി, മികച്ച സിനിമ പാരസൈറ്റ്

ഓസ്‌കറില്‍ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയന്‍ സിനിമ ‘പാരസൈറ്റ്’. മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ജോക്കറിലെ അഭിനയത്തിന് ജോക്കിൻ ഫീനിക്സ്മികച്ച നടനുള്ള പുരസ്‌കാരം നേടി. ജൂഡിയിലെ അഭിനയത്തിന് റെനേസ വൈഗര്‍ മികച്ച നടിയായി തിരഞ്ഞെടുത്തു. യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നെറ്റ്ഫ്‌ലിക്‌സിസ് ഡോക്യുമെന്ററി ‘അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്ററി. ബോന്‍ ജൂന്‍ ഹോ ആണ് പാരസൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം കൂടിയാണ് പാരസൈറ്റ്. മികച്ച വിദേശ ഭാഷ ചിത്രവും പാരസൈറ്റ് ആണ്. കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം. കഷ്ടപ്പാടും ദുരിതവുമായി കഴിയുന്നതിനിടെ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നിര്‍ണായക സംഭവങ്ങളാണു ചിത്രത്തിലെ പ്രമേയം. ചിത്രം 2019 കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. മികച്ച സഹനടി ലോറ ഡെന്‍, ചിത്രം മാരേജ് സ്റ്റോറി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ഓസ്‌കര്‍ ബ്രാഡ് പിറ്റിന്. ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയ വമ്പന്‍മാരായിരുന്നു പട്ടികയില്‍ ബ്രാഡിനെതിരെ മത്സരിച്ചത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്റ്റോറി 4. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം 1917 എന്ന ചിത്രത്തിലൂടെ റോജെര്‍ ഡീകിന്‍സ് നേടി. സാങ്കേതിക വിഭാഗങ്ങളുടെ പുരസ്‌കാരങ്ങളില്‍ 1917, ഫോര്‍ഡ് വേര്‍സസ് ഫെരാറി എന്നീ ചിത്രങ്ങള്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കി. പുരസ്കാരങ്ങൾ ഇങ്ങനെ: മികച്ച സഹനടി ലോറ ഡെൻ, ചിത്രം മാരേജ് സ്റ്റോറി മികച്ച സംവിധായകൻ ബോൻ ജൂൻ ഹോ, ചിത്രം പാരസൈറ്റ് മികച്ച ചിത്രം പാരസൈറ്റ് മികച്ച നടൻ വാക്വിൻ ഫീനിക്സ്, ചിത്രം ജോക്കർ മികച്ച സഹനടൻ ബ്രാഡ് പിറ്റ്, ചിത്രം: വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് മികച്ച നടി റെനേസ വെെഗർ, ചിത്രം ജൂഡി മികച്ച അനിമേഷൻ ചിത്രം ടോയ് സ്റ്റോറി 4 മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം പാരസൈറ്റ്, ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം, ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) മികച്ച കോസ്റ്റ്യൂം ഡിസൈൻ – ലിറ്റിൽ വുമൻ, ജാക്വലിൻ ഡുറാൻ മികച്ച പ്രൊ‍‍ഡക്‌ഷൻ ഡിസൈൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് – ബാർബറാ ലിങ് മികച്ച അനിമേഷൻ ഹ്രസ്വചിത്രം – ഹെയർ ലവ് മികച്ച ലൈവ് ആക്‌ഷന്‍ ഹ്രസ്വചിത്രം – ദ് നെയ്ബേർസ് വിൻഡോ മികച്ച ഡോക്യുമെന്ററി – അമേരിക്കൻ ഫാക്ടറി മികച്ച ഡോക്യുമെന്ററി (ഹ്രസ്വ പ്രമേയം) – ലേർണിങ് ടു സ്കേറ്റ്ബോർഡ് ഇൻ എ വാർസോൺ‌ മികച്ച ഛായാഗ്രഹണം, 1917 – റോജെർ ഡീകിൻസ് മികച്ച ഫിലിം എഡിറ്റിങ്, ഫോർഡ് വേർസസ് ഫെരാരി – മൈക്കൽ മക്സക്കർ, ആൻഡ്രൂ ബകലാൻഡ് മികച്ച സൗണ്ട് മിക്സിങ്, 1917 മികച്ച സൗണ്ട് എഡിറ്റിങ്, ഫോർഡ് വേർസസ് ഫെരാരി മികച്ച വിഷ്വൽ ഇഫക്ട്സ്, 1917 – ഗില്ലോമി റോചറോൺ, ഗ്രെഗ് ബട്‌ലർ, ഡൊമിനിക് ടോഹി മികച്ച് മേക്ക്അപ്പ് ഹെയർ സ്റ്റൈലിങ്, ബോംബ് ഷെൽ – കസു ഹിരോ, ആനി മോർഗൻ, വിവിയൻ ബേകെർ മികച്ച വിദേശ ഭാഷ ചിത്രം പാരസൈറ്റ് – സംവിധാനം ബോൻ ജൂൻ ഹോ മികച്ച ഒറിജിനൽ സ്കോർ, ജോക്കർ – ഹിൽഡർ ഗുഡ്നഡൊറ്റിർ മികച്ച ഒറിജിനല്‍ സോങ്, ‘ഐ ആം ഗോണ ലവ് മി എഗെയ്ൻ’, – ചിത്രം: റോക്കെറ്റ്മാൻ