വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ നാലാം ഘട്ടം ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു

കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ നാലാം ഘട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 3 – 15 കാലയളവിൽ എയർ ഇന്ത്യ 114 സർവീസുകൾ നടത്തും; ജൂലൈ 3 – 31 കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് 300 സർവീസുകളും സ്വകാര്യ കമ്പനികളായ ഇൻഡിഗോ, ഗോ എയർ എന്നിവ 498 സർവീസുകൾ നടത്തും.

യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസുകൾ നടത്തുക. ഇവിടെ നിന്നുള്ളവരെ മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലെത്തിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കു തുടർയാത്രയ്ക്കു സൗകര്യമൊരുക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നു കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും സർവീസുണ്ട്.