വന്ദേഭാരത് മിഷന്‍ അഞ്ചാം ഘട്ടം:  സൗദിയില്‍ നിന്നുള്ള   ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ജിദ്ദ: വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ സൗദിയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ  ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് എട്ട് മുതല്‍ 14വരെയുള്ള ഷെഡ്യൂളില്‍ കേരളത്തിലേക്ക് സര്‍വിസുകള്‍ ഒന്നും തന്നെയില്ല. ഹൈദരാബാദ്, ബെംഗളൂരു, ഡല്‍ഹി, മുംബൈ, ഗയ, അമൃത് സര്‍ എന്നിവിടങ്ങളിലേക്കായി ഒമ്ബത് സര്‍വിസുകളുടെ ഷെഡ്യൂള്‍ ആണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ടത്. ആഗസ്റ്റ് എട്ടിന് ദമ്മാം-ഹൈദരാബാദ്, റിയാദ്-ബെംഗളൂരു, ഒമ്ബതിന് ദമ്മാം-ഹൈദരാബാദ്, 10ന് ജിദ്ദ-ഡല്‍ഹി, 11നും 13നും റിയാദ്-ഹൈദരാബാദ്, 13ന് ജിദ്ദ-ഡല്‍ഹി-ഗയ, 14ന് ദമ്മാം-മുംബൈ, ജിദ്ദ-ഡല്‍ഹി-അമൃത് സര്‍ എന്നിങ്ങനെയാണ് സര്‍വിസുകള്‍. ഇക്കണോമി ക്ലാസില്‍ 1300 റിയാലും ബിസിനസ് ക്‌ളാസില്‍ 2325 മുതല്‍ 2825 റിയാല്‍ വരെയുമാണ് ടിക്കറ്റ് നിരക്കുകള്‍.