ലോകത്തെ കോവിഡ് ബാധിതര്‍ ഒരു കോടി അറുപത്തി നാലു ലക്ഷത്തിലേക്ക് ; അമേരിക്കയില്‍ 43 ലക്ഷത്തിലേക്കും

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തി നാലു ലക്ഷത്തിലേക്കടുക്കുന്നു. ഇന്നലെ മാത്രം 2 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം അമേരിക്കയില്‍ രോഗബാധിതര്‍ 43 ലക്ഷത്തിലേക്കടുക്കുന്നു. ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,63,96,900 കടന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,900 ലധികമാണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 42,86,600 ല്‍ പരം ആളുകള്‍ക്കാണ്് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,47,500 ലധികം പേര്‍ മരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് രൂക്ഷമായ ബ്രസീലില്‍ 24,42,000 ത്തിലധികം പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയില്‍ മൂന്നാംസ്ഥാനത്തുളള ഇന്ത്യയില്‍ 14,35,400 ല്‍ പരം ആളുകളില്‍് രോഗബാധ സ്ഥിരീകരിച്ചു. 32,700 ലധികം ആളുകള്‍ മരിച്ചു.