ലോക് ഡൗൺ കാലത്തെ മുഴുവൻ പിഴയും റാസൽഖൈമ ഭരണാധികാരി ഒഴിവാക്കി

റാസൽഖൈമ: ലോക്ക്ഡൗണ്‍ സമയത്തെ മുന്‍കരുതല്‍ നടപടികളും മറ്റും കാരണം പ്രവര്‍ത്തനത്തിനു തടസം ബാധിച്ച വാണിജ്യസ്ഥാപനങ്ങളുടെയും മറ്റും പിഴ തുകകൾ ഒഴിവാക്കാൻ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടു. വാണിജ്യ സംരംഭങ്ങള്‍ക്ക് ട്രേഡ് ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറക്കാനും ഈ സമയത്തു ഉണ്ടായ പിഴ പൂര്‍ണമായി ഒഴിവാക്കാനും ഉത്തരവിട്ടു. എമിറേറ്റിലെ സുപ്രധാന സാമ്പത്തിക മേഖലകളില്‍ ബിസിനസ്സ് തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനും കൊറോണ പ്രതിസന്ധി വരുത്തിയ ഭാരം ലഘൂകരിക്കുന്നതിനുമാണ് നടപടി. ഇത് സംബന്ധമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റാസ് അല്‍ ഖൈമ സാമ്പത്തിക വികസന വകുപ്പിന് (റാക്കെഡ്) ഭരണാധികാരി നിര്‍ദേശം നല്‍കി.