റെക്കോര്‍ഡ് തുക മുടക്കി പഴയ ബംഗ്ലാവ് സ്വന്തമാക്കി ആമസോണ്‍ സ്ഥാപകന്‍

കലിഫോര്‍ണിയയിലെ ചരിത്രപ്രധാനമായ വാര്‍ണര്‍ എസ്റ്റേറ്റ് സ്വന്തമാക്കി ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. 165 മില്യന്‍ ഡോളര്‍ മുടക്കിയാണ് ജെഫ് ഈ ബംഗ്ലാവ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1100 കോടിയോളം രൂപ വരും ഇത്. മാധ്യമരാജാവായ ഡേവിഡ് ജെഫന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് എസ്റ്റേറ്റ്. 13,000 ചതുരശ്രയടിയുള്ള ഹോളിവുഡിലെ തന്നെ ഏറെ പ്രശസ്തമായ ഈ കൊട്ടാരം 1930 ല്‍ വാര്‍ണര്‍ ബ്രോസ് ഫിലിം സ്റ്റുഡിയോ പ്രസിഡന്റ് ആയിരുന്ന ജാക്ക് വാര്‍ണറിന് വേണ്ടിയായിരുന്നു നിര്‍മിച്ചത്. കോടികള്‍ അനായാസം വാരിയെറിഞ്ഞു ആഡംബരവസതികള്‍ വാങ്ങുന്നത് ജെഫിന്റെ വിനോദമാണ്.