രാജൻ മാരേട്ടിന് ആദരാഞ്ജലി അർപ്പിച്ച് ഫൊക്കാന

ന്യൂയോര്‍ക്ക് ∙ ലീലാമാരേട്ടിന്റെ ഭർത്താവും ഫൊക്കാനയുടെ സീനിയർ നേതാവും, മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാന ആദരാഞ്ജലി അർപ്പിച്ചു. അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയാറാക്കിയവരില്‍ ഒരാളാണ് രാജൻ മാരേട്ട് . മലയാളികളെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിന്ന അദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹി ആയിരുന്നു . അമേരിക്കൻ മലയാളികളുടെ പല കുട്ടായ്‌മക്കും അദ്ദേഹം നേതൃത്വം നൽകിട്ടുണ്ട് .

‌‌രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം ഈ വിഷമഘട്ടം തരണം ചെയ്യാൻ കുടുംബത്തിന് ഈശ്വരൻ ശക്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു. രാജൻ മാരേട്ടിന്റെ നിര്യാണം ഫൊക്കാന കുടുംബത്തിന് ഒരു തീരാനഷ്‌ടമാണെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.
ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ ദുഃഖത്തിൽ ഫൊക്കാന കുടുംബം ഒന്നടങ്കം ദുഃഖിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി ജേക്കബ് അഭിപ്രയപ്പെട്ടു.
രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ അന്മാവിന് വേണ്ടി പ്രാർഥിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ ആയ സജിമോൻ ആന്റണി , ശ്രീകുമാർ ഉണ്ണിത്താൻ, സുജ ജോസ്, വിജി നായർ, പ്രവീൺ തോമസ്, ഷീല ജോസഫ്, ലൈസി അലക്സ്, വിനോദ് കെആർകെ, ഫിലിപ്പോസ് ഫിലിപ്പ്, എബ്രഹാം ഈപ്പൻ, ജോയി ചക്കപ്പൻ ,ജോർജി വർഗീസ്, പോൾ കറുകപ്പള്ളിൽ, ടി. എസ്. ചാക്കോ, നാഷനൽ കമ്മിറ്റി മെംബേർസ് ട്രസ്‌ടീബോർഡ് മെംബേർസ്, റീജണൽ വൈസ് പ്രസിഡന്റുമാർ എന്നിവർ അറിയിച്ചു.