യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകുന്നു

അബൂദബി: യു.എ.ഇയില്‍ കോവിഡ് വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അടിയന്തര സാഹചര്യത്തില്‍ വാക്സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൈനയുടെ സിനോഫാം വാക്സിന്‍റെ പരീക്ഷണം അബൂദബിയില്‍ വിജയകരമാണ് എന്ന് കണ്ടതിന്‍റെ പശ്ചാത്തലത്തിനാണ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. യു.എ .ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കിത്.  കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയമവിധേയമായി വാക്സിന്‍ നല്‍കാവുന്നതാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജൂലൈ 16 മുതല്‍ അബൂദബിയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം തുടരുകയാണ്. ആരോഗ്യവകുപ്പ്, ചൈനയിലെ സിനോഫാം, അബൂദബിയിലെ ജി 42 ഹെല്‍ത്ത് കെയര്‍ എന്നിവ സംയുക്തമായാണ് അബൂദബിയില്‍ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം നടത്തിവരുന്നത്.