യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും സന്ദർശക വിസ നൽകിത്തുടങ്ങി

അബൂദബി: യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ വിസ ഓണ്‍ അറൈവല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ, വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാന്‍ വിസ നല്‍കിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറല്‍ ഇമിഗ്രേഷന്‍ സര്‍വിസ് അറിയിച്ചു. അബൂദബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും കഴിഞ്ഞ മാര്‍ച്ചിനുശേഷം ആദ്യമായാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്.