യു.എ.ഇയിലുള്ള ഇന്ത്യക്കാര്‍ യാത്ര ഒഴിവാക്കണമെന്ന് എംബസി

ദുബൈ: യു.എ.ഇയിലുള്ള ഇന്ത്യക്കാര്‍ അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി. ജന്മനാട്ടിലേക്ക് അടക്കമുള്ള യാത്രകളില്‍ നിയന്ത്രണം പാലിക്കണം.കോവിഡ്-19 പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. യാത്ര നിയന്ത്രണമടക്കമുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടിലെത്തുന്നവര്‍ പോലും 14ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത വിധത്തിലുള്ള നിരീക്ഷണത്തിന് വിധേയരാവേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.