യു.എ.ഇക്ക്​ പ്രവാസികളെ ഒഴിവാക്കാനാവില്ല

ദുബൈ: പ്രവാസികള്‍ രാജ്യത്തിെന്‍റ മുതല്‍ക്കൂട്ടാണെന്നും അവരെ ഒഴിവാക്കാനാവില്ലെന്നും യു.എ.ഇ അടിസ്ഥാന വികസന മന്ത്രി അബ്ദുള്ള ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുെഎമി. ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഗത്ഭരായ പ്രവാസി തൊഴിലാളികളെ രാജ്യത്തിന് ആവശ്യമാണ്. കോവിഡ് -19 അധികകലാം ഇവിടെയുണ്ടാവില്ല. ലോകം ഇതില്‍നിന്ന് രക്ഷനേടുക തന്നെ ചെയ്യും. പ്രഗത്ഭരായ തൊഴിലാളികളെ ഇപ്പോള്‍ നമ്മള്‍ ഒഴിവാക്കിയാല്‍ കോവിഡിന് ശേഷമുള്ള കാലത്ത് ഖേദിക്കേണ്ടിവരും. എന്നാല്‍, ദീര്‍ഘകാല അവധി ആവശ്യമുള്ള പ്രവാസികള്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ സാമ്ബത്തിക മാന്ദ്യം താല്‍ക്കാലികമാണ്. ഇതില്‍ നിന്നെല്ലാം രാജ്യം അനായാസം കരകയറും. അതിനുള്ള സാമ്ബത്തികാടിത്തറ യു.എ.ഇക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.