യു.എസ് തെരഞ്ഞെടുപ്പ് നീതിയുക്തമായിരിക്കുമോ; സംശയമെന്ന് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍

രാഷ്ട്രീയാഭിപ്രായത്തിലും നിലപാടിയും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഒരേയൊരു കാര്യത്തില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്നാണ് വെള്ളിയാഴ്ച പുറത്തുവിട്ട റോയിട്ടേഴ്സ്/ഇപ്സോസ് അഭിപ്രായ സര്‍വേഫലം സൂചിപ്പിക്കുന്നത്. നവംബര്‍ തെരഞ്ഞെടുപ്പ് നീതിയുക്തമായി നടക്കുമോയെന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളിലുമുള്ള അമേരിക്കക്കാര്‍ക്ക് സംശയം ബാക്കിയാണ്. മെയില്‍ വഴിയുള്ള വോട്ടിംഗ് വര്‍ധിക്കുന്നത് തെരഞ്ഞെടുപ്പില്‍ വ്യാപകമായ തട്ടിപ്പിന് കാരണമാകുമെന്ന ആശങ്കയാണ് സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനം റിപ്പബ്ലിക്കന്‍മാരുള്‍പ്പെടെ അമേരിക്കയിലെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ അഭിപ്രായപ്പെട്ടത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മെയില്‍-ഇന്‍-വോട്ടിംഗില്‍ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കുന്നതില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും പ്രശ്നങ്ങളുണ്ടായേക്കാമെന്നും സര്‍വേഫലം സൂചന നല്‍കുന്നു. ബുധനാഴ്ചയും വ്യാഴാഴ്ച തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ് വരുന്നതിനും മുമ്പായി സംഘടിപ്പിച്ച അഭിപ്രായ സര്‍വേയില്‍ തെരഞ്ഞെടുപ്പിന്റെ സത്യസന്ധത സംബന്ധിച്ച് ഇരു പാര്‍ട്ടികളും ആശങ്ക പങ്കുവെക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ നാലില്‍ മൂന്നുപേരും വോട്ടര്‍മാരെ അടിച്ചമര്‍ത്തിയേക്കുമെന്നോ വോട്ടിംഗില്‍ ഇടപെടലുണ്ടായേക്കുമെന്നോ ആശങ്കകളുള്ളവരാണ്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയ അഭിനേതാക്കള്‍ സംഘടിപ്പിക്കുന്ന വോട്ടര്‍ തട്ടിപ്പിനെക്കുറിച്ച് 74 ശതമാനം പേരാണ് ആശങ്കയറിയിച്ചത്. 10 ഡെമോക്രാറ്റുകളില്‍ ഏഴുപേരും 10 റിപ്പബ്ലിക്കന്‍മാരില്‍ എട്ടുപേരും ആശങ്ക പങ്കുവെച്ചവരില്‍ ഉള്‍പ്പെടുന്നു. 73 ശതമാനം പേരും വോട്ടര്‍മാരെ അടിച്ചമര്‍ത്തുമെന്ന ആശങ്കയറിച്ചു. ഇതില്‍ 10 ഡെമോക്രാറ്റുകളില്‍ എട്ടും 10 റിപ്പബ്ലിക്കന്‍മാരും ഉള്‍പ്പെടുന്നു. വൈറസില്‍നിന്നും ആളുകളെ രക്ഷിക്കാന്‍ വേണ്ടിയാണ് മെയില്‍ ഇന്‍ വോട്ടിംഗ് കൊണ്ടുവരുന്നത്. എന്നാല്‍ അത് കൃത്യമായി നടക്കുമെന്ന ഉറപ്പ് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഡെമോക്രാറ്റിക് പാര്‍ട്ടിക്കായി വോട്ടുചെയ്യാന്‍ താല്‍പര്യപ്പെടുന്ന കോവിഡ് സാരമായി ബാധിച്ച ദരിദ്രരായവരുടെയും ആഫ്രിക്കന്‍ അമേരിക്കക്കാരുടെയും അവകാശങ്ങളെ നിഷേധിച്ചേക്കുമെന്നാണ് ഡെമോക്രാറ്റ് വൃത്തങ്ങള്‍ ആരോപിക്കുന്നത്. അതേസമയം, മെയില്‍ വഴി വോട്ട് ചെയ്താല്‍ തങ്ങളുടെ ബാലറ്റ് കൃത്യമായി കണക്കാക്കുമെന്ന് വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടവര്‍ 67 ശതമാനമാണ്. ഇവരില്‍ 10 ഡെമോക്രാറ്റുകളില്‍ എട്ടും 10 റിപ്പബ്ലിക്കന്‍മാരും ഉള്‍പ്പെടുന്നു. എന്നാല്‍, ഓരോ 10 റിപ്പബ്ലിക്കന്‍മാരില്‍ എട്ടുപേരും ഓരോ 10 ഡെമോക്രാറ്റുകളില്‍ മൂന്നുപേരും മെയില്‍-ഇന്‍ വോട്ടിംഗ് വര്‍ധിക്കുന്നത് വോട്ടിംഗ് പ്രക്രിയയില്‍ വ്യാപകമായ വഞ്ചനയ്ക്കു കാരണമാകുമെന്ന ആശങ്കയും പങ്കുവെക്കുന്നു. ഓരോ 10 റിപ്പബ്ലിക്കന്‍മാരില്‍ എട്ടുപേര്‍, ഓരോ 10 ഡെമോക്രാറ്റുകളില്‍ നാലുപേരുമായി താരതമ്യപ്പെടുത്തുമ്പോള്‍, അയോഗ്യരായവര്‍ വോട്ട് രേഖപ്പെടുത്തിയേക്കുമെന്ന ആശങ്കയും അറിയിച്ചു. മൊത്തത്തില്‍, ഓരോ 10 റിപ്പബ്ലിക്കന്‍മാരില്‍ ഏഴ് പേരും ഓരോ 10 ഡെമോക്രാറ്റുകളില്‍ നാലുപേരും ഏതെങ്കിലും തരത്തിലുള്ള വോട്ടര്‍ തട്ടിപ്പ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നവരാണ്. രാജ്യത്തൈമ്പാടുമുള്ള 1215 പേരുടെ അഭിപ്രായമാണ് ഓണ്‍ലൈനില്‍ ശേഖരിച്ചത്. ഇവരില്‍ 1027 പേര്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണ്. അതേസമയം, സര്‍വേ ഫലത്തിന്റെ കൃത്യതയില്‍ നാല് ശതമാനത്തിന്റെ ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്നും റോയിട്ടേഴ്സ്/ഇപ്സോസ് അറിയിച്ചിട്ടുണ്ട്.